ഒ എൻ വി കുറുപ്പിന്റെ ചരമദിനമായ തിങ്കളാഴ്ച (13-2-2017) സ്കൂളിൽ ഒ.എൻ വി അനുസ്മരണം നടന്നു. അധ്യാപകരും കുട്ടികളും ചേർന്ന് ഒ എൻ വി കവിതകൾ ആലപിച്ചു.
Tuesday, February 14, 2017
Saturday, February 11, 2017
പച്ചക്കറി വിളവെടുപ്പ്
സ്കൂളിൽ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസർ കെ അംബുജാക്ഷൻ നിർവ്വഹിച്ചു.
Monday, February 6, 2017
മലയാളത്തിളക്കം
എടച്ചാക്കൈ എ യു പി സ്കൂളിൽ മലയാളത്തിളക്കത്തിന് തുടക്കമായി. വാർഡ് മെമ്പർ കെ വി ഗോപാലൻ ഉദ്ഘാടനം ചെയ്തു.മദർ പി ടി എ പ്രസിഡന്റ് റഹ് മത്ത് , ഹെഡ്മിസ്ട്രസ് കെ വിലാസിനി എന്നിവർ സംസാരിച്ചു. എം ശോഭ ക്ലാസുകൾ കൈകാര്യം ചെയ്തു.
AUPS Udinur edachakai
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി ജന പ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥി സംഘം, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. രാവിലെ 10 മണിക്ക് സ്‌കൂളിലെത്തിയ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്‌കൂൾ പറമ്പിലെയും പരിസരത്തെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പഞ്ചായത്ത് സഹകരണത്തോടെ വരും ദിവസങ്ങളിൽ അവ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി.
11 മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടി പൂർവ്വ വിദ്യാർഥി സംഘം ചെയർമാൻ എം.സി. ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. 100 ഓളം ആളുകൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിന്ന് സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ടി.കെ. സുബൈദ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.സ്‌കൂൾ വിക്കിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം കെ. ഉസ്സൈനാർ കുഞ്ഞി നിർവഹിച്ചു. പൂർവ്വ വിദ്യാർഥി എൻ..സി. അഷറഫ് സംഭാവന ചെയത് ലാപ് ടോപ്പ് ജമാഅത്ത് പ്രസിഡന്റ് എൻ.സി. ഇസ്മയിൽ ഹാജി ഐ.എൻ. എൽ നേതാവും പൂർവ്വ വിദ്യാർഥി സംഘം ഖജാൻജിയുമായ വി.കെ. ഹനീഫ ഹാജിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം കെ.വി ഗോപാലൻ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് എൻ.സി. റഹ്മത്ത്, പി.വി. ഭാസ്‌കരൻ, ഇ.പി. വൽസരാജൻ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ പാഠ്യ പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ സംഘടിപ്പിച്ച പരിപാടി 12 മണിയോടെ സമാപിച്ചു.