Saturday, December 3, 2016

പിറന്നാൾ മധുരം

2-12-2016
ഖദീജത്ത് സഹ് വ, നസീഹത്ത് എന്നീ കുട്ടികൾ അവരുടെ പിറന്നാൾ ദിനത്തിൽ
സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി
കുട്ടികളും അധ്യാപകരും ചേർന്ന്‌,അസംബ്ലിയിൽ പിറന്നാൾ ആശംസകൾ നേർന്നു. മിഠായികൾ വിതരണം ചെയ്യുന്നത് ഒഴിവാക്കി കൊണ്ട് സ്കൂളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയനവർഷംനടപ്പാക്കിവരുന്ന പദ്ധതി വൻ വിജയമാണ്.


ഡിസംബർ -1

ഹെൽപ്പ് ഡസ്കിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 1 ന് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടന്നു. റിട്ട: ഹെഡ് നേഴ്സ് ഇന്ദിര ക്ലാസ് കൈകാര്യം ചെയ്തു.

ലോക ഭിന്നശേഷി ദിനാചരണം

02-12 - 2016
എ യു പി എസ് ഉദിനൂർ എടച്ചാക്കൈയിൽ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേകം അസംബ്ലി ചേർന്നു. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികളെ നമ്മുടെ കൂടെ ചേർത്തു നിർത്തേണ്ടവരാണെന്നും അവഗണനയല്ല പരിഗണനയാണ് അവർക്ക് നൽകേണ്ടതെന്നും പിഞ്ചുമനസുകളെ ബോധ്യമാക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ കലാപ്രകടനങ്ങൾ. ഹെഡ്മിസ്ട്രസ് കെ വിലാസിനി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

ഉണർവ്വ്

30-11 - 2016

എ യു പി എസ് ഉദിനൂർ എടച്ചാക്കൈയിലെ പൂർവ്വ വിദ്യാർത്ഥികൾ 'ഉണർവ്വ്  2016' എന്ന പേരിൽ വനിത കൂട്ടായ്മ സംഘടിപ്പിച്ചു .വാർഡ് മെമ്പർ പി.കെ സുബൈദയുടെ അധ്യക്ഷതയിൽഎം സി ഖമറുദ്ദീൻ പരിപാടി ഉദ്ഘാടനംചെയ്തു..

സംഗമത്തിൽ സിറാജുദ്ദീൻ പറമ്പത്ത് രക്ഷിതാക്കളും കുട്ടികളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. സ്കൂൾ വികസനത്തിനായുള്ള ഒട്ടേറെ പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി.